Header Ads

  • Breaking News

    ദേശീയപാതപെരുമ്പയിൽ മരം കടപുഴകി വീണു ,ദുരന്ത മൊഴിവായി



    പയ്യന്നൂര്‍: ദേശീയപാതയില്‍പെരുമ്പ ബൈപാസ് ജംഗ്ഷന് സമീപം ജുമാ മസ്ജിദിന് മുന്നിലെ അപകടാവ സ്ഥയിൽ നിന്നിരുന്ന കൂറ്റൻ മരം കടപുഴകി വീണു.
    ഇന്നുരാവിലെ 6.15 ഓടെയാണ് സംഭവം. മരംറോഡിന് കുറുകെ വീണതിനാൽ ദേശീയപാതയിൽ അരമണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു.റോഡരികിലെ മതിലിനോണ് ചേര്‍ന്ന് നിന്നിരുന്ന കൂറ്റൻ മരമാണ് റോഡിലേക്ക് പതിച്ചത് . വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്‌നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് റോഡിൽ കുറുകെ വീണു കിടന്നമരം മറിച്ചു നീക്കിയത്. സ്ഥലത്തെത്തിയ പോലീസ് വാഹനഗതാഗതം നിയന്ത്രി ച്ച് സുഗമമാക്കി. അതിരാവിലെ വാഹനഗതാഗതം കുറഞ്ഞ സമയത്തായതിനാൽ വൻ ദുരന്ത മൊഴിവായി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad