Header Ads

  • Breaking News

    ഉള്ള 6 ലക്ഷം ഷമീറിന് സീരിയൽ പിടിക്കാൻ കൊടുത്തു, അവൻ പറ്റിച്ചു’: ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് ഭിക്ഷയെടുത്തെന്ന് രാജേശ്വരി




    എറണാകുളം: കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുകാലത്ത് കഷ്ടപ്പാടുകളെല്ലാം അവസാനിച്ചു സുന്ദരിയായി നിൽക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങളും വാർത്തകളുമായിരുന്നു വന്നിരുന്നതെങ്കിൽ ഇപ്പോൾ, ആകെ തകർന്നടിഞ്ഞ സ്ഥിതിയിലാണ് രാജേശ്വരിയെ കാണാൻ സാധിക്കുന്നത്. മകൾ മരിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളും, സുമനസ്സുകളും നൽകിയ  കോടിക്കണക്കിനു ധനസഹായം ബാങ്കിൽ ഉണ്ടെങ്കിലും അത് തനിക്ക് അധികൃതർ അനുവദിക്കുന്നില്ലെന്നാണ് രാജേശ്വരിയുടെ വാദം.

    ഭാരത് ലൈവ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജേശ്വരിയുടെ വെളിപ്പെടുത്തലുകൾ. അന്ന് സർക്കാർ വീട് വെച്ച് നൽകിയെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ, തനിക്ക് കിട്ടിയ പൈസയിൽ നിന്നു തന്നെയാണ് വീട് വെച്ചതെന്നാണ് അവർ പറയുന്നത്- രാജേശ്വരി പറയുന്നു. മകൾ ദീപയ്ക്ക് സർക്കാർ ജോലി നൽകിയെങ്കിലും, ദീപ തന്നെ സഹായിക്കുന്നില്ലെന്നാണ് രാജേശ്വരിയുടെ വാദം. മകൾ തന്റെ ഒപ്പം വീട്ടിൽ ഉണ്ടെന്നും ഇവർ പറയുന്നു. ഇപ്പോൾ, തനിക്ക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.

    ഉണ്ടായിരുന്നതിൽ 6 ലക്ഷം രൂപ സീരിയൽ പിടിക്കാനായി ഷമീർ എന്ന ആളിന് കൊടുത്തതായും, പണം തിരിച്ചു ചോദിക്കുമ്പോൾ അവർ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് പറയുന്നതായും രാജേശ്വരി പറയുന്നു. സീരിയലിനെ കുറിച്ച് രാജേശ്വരി പറയുന്നത്, സീരിയൽ എന്റെ മകളുടെ കഥ ആവണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവര് ഞാൻ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോൾ തിരിച്ചു കാശ് ചോദിച്ചപ്പോൾ എന്നോട് നിങ്ങൾ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.

    പെരുമ്പാവൂർ ഉള്ള ഷമീർ എന്ന ആളും റാഫിയും ചേർന്നാണ് സീരിയൽ പിടിക്കാൻ വന്നത്. എന്നാൽ ഷമീർ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്. ഞാൻ ഷമീറിനെ വിശ്വസിച്ചു പോയി. കാരണം, എനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെ ഞാൻ അവരെ കണ്ണടച്ച് വിശ്വസിച്ചു പോയി.

    ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജീവിക്കാൻ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് , പ്രേക്ഷകരുടെ സഹായമാണ് അവർ വീഡിയോയിൽ അഭ്യർത്ഥിക്കുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad