കെ.എസ്.ആര്.ടി.സി ഓൺലൈൻ ടിക്കറ്റ്:ഒരു മാസം കൂടി 30% ഇളവ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ നല്കുന്ന 30 ശതമാനം ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടി.
സ്കാനിയ, വോള്‍വോ ബസുകളിലെ യാത്രക്കാര്‍ക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ ടിക്കറ്റിന് 70 ശതമാനം തുക നല്കിയാല് മതി.
വെബ്സൈറ്റിലും എന്റെ കെ.എസ്.ആര്.ടി.സി മൊബൈല്‍ ആപ്പിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ബസ് ചാര്‍ജ് കൂട്ടിയാല്‍ ആനുകൂല്യം ലഭിക്കില്ലെന്നും പരമാവധി യാത്രക്കാര്‍ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെ.എസ്.ആര്.ടി.സി അറിയിച്ചു.
ليست هناك تعليقات
إرسال تعليق