Header Ads

  • Breaking News

    ഓട്ടോയിൽഅറവുമാലിന്യം തള്ളാനെത്തിയ രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി

     

    പയ്യന്നൂര്‍: 

    രാത്രി കാലത്ത് ഗുഡ്സ് ഓട്ടോയിൽ അറവുമാലിന്യം തള്ളാനെത്തിയ രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പയ്യന്നൂർ കോറോം എഞ്ചിനീയറിംങ്ങ് കോളേജ് റോഡില്‍ പുല്ലൂപാറയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. അറവുമാലിന്യങ്ങൾ പ്രദേശത്ത് തള്ളുന്നത് പതിവായതോടെ യാണ് നാട്ടുകാർ സംഘടിച്ച് മാലിന്യം തള്ളാനെത്തിയ വിരുതന്മാരെ പിടികൂടിയത്.

    ഇന്നലെ രാത്രി 9 മണിയോടെ തൃക്കരിപ്പൂരില്‍നിന്നും അറവുമാലിന്യവുമായി ഗുഡ്‌സ് ഓട്ടോയിലെത്തിയരണ്ടുപേരാണ് നാട്ടുകാരുടെ പിടിയിലായത്. റോഡിൽ പലയിടങ്ങളിലായി അറവു മാലിന്യം വാരി വിതറിയ ഇവരെ പിൻതുടർന്നാണ് പിടികൂടിയത്. ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്ന രണ്ടു യുവാക്കളെയാണ് പോലീസിന് കൈമാറിയത്. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad