Header Ads

  • Breaking News

    കെണിയിൽപ്പെടുത്തി ന​ഗ്നചിത്രമെടുത്ത് ഭീഷണി, യുവതി പിടിയിൽ

    ബിസിനസ്സുകാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന ഷിജി  മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാരപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് 34കാരിയായ ഷിജി മോൾ. 

    സുഹൃത്ത് വഴിയാണ് മലപ്പുറം സ്വദേശിയായ ബിസിനസ്സുകാരൻ ഷിജിയെ പരിചയപ്പെടുന്നത്. അതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ പാലച്ചുവടിലുളള ഫ്ലാറ്റിലെത്തിയ ബിസിനസ്സുകാരനെ കെണിയിൽപ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പക‍ർത്തുകയായിരുന്നു. സോഫ്റ്റ് ഡ്രിങ്കിൽ മയക്കുമരുന്ന് നൽകി മയക്കി ഇയാളെ ന​ഗ്നനാക്കിയാണ് ദൃശ്യങ്ങൾ പക‍ർത്തിയത്. പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപയാണ് ഷിജി മോൾ തട്ടിയെടുത്തത്. ഇനിയും പണം വേണമെന്ന ഭീഷണി തുട‍ർന്നപ്പോഴാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad