Header Ads

  • Breaking News

    തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍ ; കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഒരാഴ്ച മുമ്ബ് നടന്ന തര്‍ക്കം

     



    തിരുവനന്തപുരം: 


    തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനായ അയ്യപ്പനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.



    നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ്(36)നെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. തമ്ബാനൂരിലെ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട നാഗര്‍കോവില്‍ സ്വദേശി അയ്യപ്പന്‍. ഇന്ന് രാവിലെ എട്ടരയോടെയാണ് അജീഷ് കൊലപാതകം നടത്തിയത്.


    ഒരാഴ്ച മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ അയ്യപ്പനും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തില്‍ ഇരിക്കുമ്ബോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. ഭാര്യയുടെ കാമുകനെ കുത്തിപ്പരിക്കേല്‍പ്പിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.


    മാരകായുധവുമായാണ് അജീഷ് തമ്ബാനൂരിലുള്ള സിറ്റി ടവര്‍ ഹോട്ടലിലേയ്ക്ക് എത്തിയത്. ഇയാള്‍ നേരെ പോയത് റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്ന അയ്യപ്പനെ ലക്ഷ്യമിട്ടായിരുന്നു. ശേഷം അയ്യപ്പന്റെ കഴുത്ത് പിടിച്ചുവച്ച്‌ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും കയ്യിലും ക്രൂരമായി വെട്ടുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഹോട്ടലില്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. നിരവധി തവണ അയ്യപ്പനെ വെട്ടിയ ശേഷം മരിച്ചു എന്ന് ഉറപ്പു വരുത്തിയാണ് ഇയാള്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയത്. പിന്നീട് പുറത്ത് വച്ചിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad