Header Ads

  • Breaking News

    DYFI കല്ല്യാശ്ശേരി ഈസ്റ്റ് മേഖലാ സമ്മേളനംപായസം പാചക മത്സരം സംഘടിപ്പിച്ചു


    കല്ല്യാശ്ശേരി :
    DYFI കല്ല്യാശ്ശേരി ഈസ്റ്റ് മേഖലാ സമ്മേളനത്തിന്‍റെ ഭാഗമായി പായസം പാചക മത്സരം സംഘടിപ്പിച്ചു. 
    മാങ്ങാട് കൃഷ്ണപ്പിള്ള നഗറില്‍ നടന്ന പരിപാടി CPIM പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗം ടി.ടി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 
    DYFI മേഖലാ പ്രസിഡന്‍റ് ശ്രീഷ പ്രശാന്ത് അദ്ധ്യക്ഷയായി.
    DYFI പാപ്പിനിശ്ശേരി ബ്ലോക്ക്‌ കമ്മറ്റി അംഗം *lഅഞ്ചലി ബാലകൃഷ്ണന്‍, CPIM കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.സി.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. 

    മേഖലാ സെക്രട്ടറി നന്ദുലാല്‍ .ടി.കെ സ്വാഗതം പറഞ്ഞു.
     അവിയല്‍ പായസം , ഈത്തപ്പഴം പ്രഥമന്‍, ഇളനീര്‍ പായസം , ശംഖുപുഷ്പം പായസം , പാവക്ക പായസം , പൈനാപ്പിള്‍ പായസം , പഞ്ചഗദായി ഔഷധ പായസം , മത്തന്‍ പ്രഥമന്‍, ഗോതമ്പ്-കടലപ്പരിപ്പ് പായസം, പരിപ്പ് പ്രഥമന്‍ , പാല്‍പായസം, അട പ്രഥമന്‍ , ഗോതമ്പ് നുറുക്ക് പായസം , കപ്പായസം , പാലട പായസം , ഒണക്കലരി പായസം, അമ്പലപ്പുഴ പാല്‍ പായസം, ബിലുബി ചൗവ്വരി പായസം 
    അടങ്ങിയ 24 തരം പായസങ്ങള്‍ മത്സരത്തില്‍ അണിനിരന്നു.

    മത്സരത്തില്‍ വിജയികളായി
    ഒന്നാം സ്ഥാനം 
    സരിത സുരേശന്‍, മാങ്ങാട് തെരു (പൈനാപ്പിള്‍ പ്രഥമന്‍)

    രണ്ടാം സ്ഥാനം
    മിനി .കെ.പി, ദേശസ്നേഹി (മത്തന്‍ പ്രഥമന്‍)

    മൂന്നാം സ്ഥാനം 
    രജിന ജയേഷ്, കൃഷ്ണപ്പിള്ള നഗര്‍ 1 (അവിയല്‍ പായസം),
    ഫാത്തിമ.വി, കൃഷ്ണപ്പിള്ള നഗര്‍ 3 (ബിലുബി ചൗവ്വരി പ്രഥമന്‍)

    ليست هناك تعليقات

    Post Top Ad

    Post Bottom Ad