Header Ads

  • Breaking News

    ഒമിക്രോൺ സ്ഥിരീകരിച്ചതായി നടി ശോഭന,രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടി


    ഒമിക്രോൺ സ്ഥിരീകരിച്ചതായി നടിയും നർത്തകിയുമായ ശോഭന. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ശോഭന ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തതിൽ സന്തോഷിക്കുന്നുവെന്നും നടി കുറിച്ചു. ഈ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.

    ശോഭനയുടെ കുറിപ്പ് – ”ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗം ശക്തമാകുന്നത് 85 ശതമാനവും തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ​ഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ”


    ليست هناك تعليقات

    Post Top Ad

    Post Bottom Ad