തളിപ്പറമ്പിൽ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു
ഉറങ്ങി കിടക്കുകയായിരുന്ന വിട്ടമ്മയുടെ നാലരപ്പവൻ്റെ സ്വർണ്ണമാല കവർന്നു. തൃച്ചംബരം ഇലത്താളം വയലിലെ കെ.വി ഗോപാലകൃഷ്ണൻ്റെ ഭാര്യ സാവിത്രിയുടെ മാലയാണ് മോഷ്ടാവ് കവർന്നത്.ഇന്ന് പുലർച്ചെ എഴുന്നേറ്റപ്പോൾ മാല കാണാത്തതിനെ തുടർന്ന് തിരയുന്നതിനിടെ അടുക്കള വാതിൽ തുറന്ന നിലയിൽ കാണുകയായിരുന്നു വാതിലിൻ്റെ കൊളുത്ത് തകർത്തിട്ടുണ്ട്. ഇതു വഴി വന്ന മോഷ്ടാവ് മാലയുമായി രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന. തൊട്ടടുത്ത കെ.വി കരുണാകരൻ നമ്പ്യാരുടെ വീടിൻ്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്തിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق