പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് നിയന്ത്രണം ബാധകം: വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അത്യാവശ്യ പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും സിപിഎം പാര്‍ട്ടി സമ്മേളനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യമന്ത്രി മറുപടി പറഞ്ഞു.
എല്ലാ ജില്ലകളിലും കൊവിഡ് കൂടുന്നതായി കാണുന്നുണ്ടെന്നും ഒരാഴ്ചക്കകം നൂറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും വീണ ജോർജ് പറഞ്ഞു. 20 മുതല്‍ 40 വരെ വയസ്സുള്ളവരില്‍ കൊവിഡ് ബാധ കൂടിവരുന്നതായി കാണുന്നുണ്ടെന്നും കൂടുതല്‍ പേരില്‍ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. നിലവിലെ വര്‍ധന പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق