Header Ads

  • Breaking News

    തട്ടിപ്പിന്റെ പുതിയ മുഖം ; വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കിൽ വസ്തുവകകൾ വിൽക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് സംഘങ്ങൾ സജീവമാവുന്നു..




    വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കിൽ വസ്തുവകകൾ വിൽക്കാനുണ്ടോ  എന്ന അന്വേഷണവുമായി  തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ സജീവമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാരുടെ  പുതിയ രീതി ഇങ്ങനെയാണ് . ഒരു ഫോൺ കോളിലൂടെ തുടങ്ങുന്ന സംഭാഷണം അവസാനിക്കുന്നത് വലിയ ചതിയിലേക്ക് ആയിരിക്കാം. സൈനികരുടെ യൂണിഫോം അണിഞ്ഞ ID കാർഡുകൾ ഉപയോഗിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. .olx ലോ ബന്ധപ്പെട്ട മറ്റു ഓൺലൈൻ സൈറ്റ്കളിലോ കൊടുത്തിരിക്കുന്ന  പരസ്യം കണ്ടാണ്  ഫോൺ മുഖേന ഇടപെടൽ നടത്തുന്നത്  ആളുകളോട് വീട് വാടകയ്‌ക്കോ   വസ്തു വകകൾ വിൽക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും ,  അതിനുള്ള അഡ്വാൻസ് തുകയായി  പണം നൽകുവാൻ ഒരു രൂപ  അവരുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി  അയക്കാനും  ആവശ്യപെടുന്നു  . ഇതിനായി  ഒരു അക്കൗണ്ട് നമ്പർ  ഫോണിലേക്ക് അയച്ചു തരും.. തുടർന്ന് അക്കൗണ്ടിലേക്ക് ഒരു രൂപ പെയ്മെൻറ് നടത്തുവാൻ ആവശ്യപ്പെടുന്നു. ഒരു രൂപ പെയ്മെൻറ് നടത്തുമ്പോൾ അത് അത് അവർക്ക് ലഭിച്ചിട്ടില്ല എന്നും അത് ലഭിക്കാൻ വേണ്ടി പതിനായിരം രൂപ അടയ്ക്കണമെന്നും, നിങ്ങൾ പതിനായിരം രൂപ അടച്ചാൽ ഉടൻ തന്നെ തിരിച്ചു റീഫണ്ട് ആവുന്നതാണ് എന്നു പറഞ്ഞ് വിളിക്കുന്ന ആളിനെ വിശ്വസിപ്പിക്കുന്നു. പണം അയച്ചുകൊടുത്തു ഇത്തരം ചതികളിൽ വീഴുന്ന ആളുകൾ സമയം  കഴിഞ്ഞിട്ടും തിരിച്ച് പണം ലഭിക്കാത്തതുകൊണ്ട് അവർ വീണ്ടും ആവശ്യപ്പെടുമ്പോൾ 10000 രൂപ ഒന്നുകൂടി അയച്ചു തരാൻ തട്ടിപ്പുകാർ പറയുന്നു. ഇങ്ങനെ നിരവധി തവണ തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിപ്പുകാർ നേടിയെടുക്കുന്നു. ആയതിനാൽ ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും പരിചയമില്ലാത്ത ഇത്തരം വ്യക്തികളുമായി   ഓൺലൈൻ  പണമിടപാടുകൾ നടത്താതിരിക്കാനും ബാങ്കിങ് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. 


      Courtesy : keralapolice


    ليست هناك تعليقات

    Post Top Ad

    Post Bottom Ad