റിയാലിറ്റി ഷോ ബാലതാരം സ്കൂട്ടർ അപകടത്തിൽ മരിച്ചു
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223-ാം നമ്ബര്‍ മെട്രോ തൂണിനുസമീപമായിരുന്നു അപകടം. ഷോപ്പിങ്ങിനുശേഷം അമൃതയും സമന്‍വിയും സ്കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. അതിവേഗത്തില്‍ പോയ ട്രക്ക് സ്കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയും ഇരുവരും റോഡിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമന്‍വിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപകടമുണ്ടാക്കിയ ടിപ്പര്‍ ഡ്രൈവര്‍ മഞ്ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു. ‘നന്നമ്മ സൂപ്പര്‍ സ്റ്റാര്‍’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സമന്‍വി ശ്രദ്ധ നേടുന്നത്. സമന്‍വിയുടെ അച്ഛന്‍ രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്
ليست هناك تعليقات
إرسال تعليق