Header Ads

  • Breaking News

    കുറ്റക്കാർക്ക് എതിരെ കർശന നടപടി;മന്ത്രി അഹമ്മദ് ദേവർ കോവിൽ


    പയ്യന്നൂർ :–റിപ്പബ്ലിക് ദിന പരേഡിൽ കാസറഗോഡ് ദേശീയ പതാക തല കീഴായി ഉയർത്തിയ സംഭവത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അനേഷണവും കർശന നടപടിയും കൈകൊള്ളുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർ കോവിൽ പറഞ്ഞു
    ജീവകാരുണ്യ രംഗത്ത് പയ്യന്നൂരിൽ തന്നതായ സ്ഥാനം ഉറപ്പിച്ച പയ്യന്നൂർ ഫൂട്ട് വെയർ ചാരിറ്റി
    കുട്ടായ്മ സംഘടുപ്പിച്ച കുടുംബ സംഗമവും വീൽ ചെയർ വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിക്കാൻ പയ്യന്നൂരിൽ ഐ എൻ എൽ കണ്ണൂർ ജില്ല സെക്രട്ടറിയും പയ്യന്നൂർ നഗരസഭ അംഗവുമായ ഇക്ബാൽ പോപ്പുലറിന്റെ വസതിയിൽ എത്തിയതായിരുന്നു മന്ത്രി
    ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് ബി ഹംസ ഹാജി സിപിഐഎം പാർട്ടി ലോക്കൽ സെക്രട്ടറി കെ പവിത്രൻ, ഐ എൻ എൽ മണ്ഡലം സെക്രട്ടറി
    എ ടി പി ഫാറൂഖ്, ചാരിറ്റി കുട്ടായ്മ ചെയർമാൻ എം ടി പി ആഷിക് റോയൽ, എ പി അബ്ദുൽ മുത്തലിബ്, തുടങ്ങിയവർ സംബന്ധിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad