കോഴിക്കോട് ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ(11) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് പോലിസിന്റെ പ്രാഥമിക നടപടിക്രങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
അതേസമയം, സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. നിസാര കാരണങ്ങൾക്ക് പോലും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന പ്രവണതയാണ് നമ്മൾ കണ്ടുവരുന്നത്.
ليست هناك تعليقات
إرسال تعليق