ഓട്ടോറിക്ഷയിലെ ഡാഷ് ബോക്‌സ് കുത്തിപ്പൊളിച്ച് 8000 രൂപ കവര്‍ന്നു
പയ്യന്നൂര്‍: ആശുപത്രിയുടെ പാർക്കിംഗ് ഏരിയാ യിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സിൽ സൂക്ഷിച്ച 8000 രൂപ കവർന്നു.പയ്യന്നൂർ സഹകരണ
ആശുപത്രിയില്‍ രോഗിയുമായി വന്ന രാമന്തളി കുന്നരു കാരന്താട്ടെ വട്ടപ്പലത്തില്‍ ബിജുവിന്റെ പണമാണ് കവര്‍ന്നത്.
ഇന്നലെ രാത്രി ഏഴിനും എട്ടിനുമിടയിലാണ് മോഷണം. അമ്മയെ ഡോക്ടറെ കാണിക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡാഷ്ബോക്‌സ് കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്.കടം വാങ്ങിയ പണം ഇന്നു തിരിച്ചുകൊടുക്കേണ്ടതിനാല്‍ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. പയ്യന്നൂര്‍ പോലീസില്‍ നല്‍കി .ആശുപത്രി പരിസരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാർക്കിംഗ് ഏരിയ ഭാഗത്തെ നിരീക്ഷണ ക്യാമറകൾ അഴിച്ചുമാറ്റിയിരുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.നേരത്തെ ആശുപത്രിയിൽ കയറി രോഗികളുടെ കൂട്ടിരിപ്പുകാരിൽ നിന്നും പണം വാങ്ങി മുങ്ങുന്ന വിരുതനെ ആശുപത്രി ജീവനക്കാർ പിടികൂടി പോലീസിന് കൈമാറിയ സംഭവവുമുണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق