Header Ads

  • Breaking News

    പനിബാധിച്ച് 7 വയസുകാരി മരണപ്പെട്ടു



    നീലേശ്വരം: പനിബാധിച്ച് 7 വയസുകാരി മരണപ്പെട്ടു.
    നീലേശ്വരം പോലീസ് സ്റ്റേഷന് സമീപത്തെ മന്നംപുറത്തെ പരേതയായ ഹാജിറ-പെരുമ്പട്ടയിലെ റഹീം ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് റായിബയാണ് മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പ് പനിബാധിച്ച കുട്ടിയെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് പനി മൂര്‍ച്ചിച്ചത്. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമത്ത് റായിബയെ പ്രസവിച്ച് പതിനാലാംദിവസം ഉമ്മ ഹാജിറ മരണപ്പെട്ടിരുന്നു. റമീസ്, റംഷാദ് എന്നീ സഹോദരങ്ങളുണ്ട്. എന്‍.കെ.ബി.എം എയുപി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായിരുന്നു. മാതാവിന്റെ വീട്ടിലെ സംരക്ഷണയിലായിരുന്നു കുട്ടിയും സഹോദരങ്ങളും കഴിഞ്ഞിരുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad