Header Ads

  • Breaking News

    പ്രതിദിന​ രോഗികളുടെ എണ്ണത്തില്‍ കുറവ്,2.55 ലക്ഷം പേർക്ക് കൂടി കോവിഡ്

    ന്യൂഡല്‍ഹി: കോവിഡിൻ്റെ  മൂന്നാം തരംഗത്തിലേക്ക്​ കടന്ന ഇന്ത്യക്ക്​ ആശ്വാസമേകി പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ കുറവ്​.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേര്‍ക്കാണ്​ പുതുതായി രോഗം ബാധിച്ചത്​. കഴിഞ്ഞ ദിവസം 3,06,064 പേര്‍ക്കായിരുന്നു രോഗബാധ. ഇതിനൊപ്പം രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്​. 15.52 ശതമാനമാണ്​ ഇന്നത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞ ദിവസം ഇത്​ 20.75 ശതമാനമായിരുന്നു.

    കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ 439 മരണവും റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. ഇതോടെ രാജ്യത്തെ ആകെ മരണം 4,89,848 ആയി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ 22,36,842 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 93.15 ശതമാനമാണ്​ ​രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്ക്​. ഇതുവരെ ഇന്ത്യയില്‍ 162.92 കോടി ഡോസ്​ കോവിഡ്​ വാക്​സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

    കോവിഡ്​ രോഗബാധ അതിരൂക്ഷമായ തുടര്‍ന്നിരുന്ന ഡല്‍ഹി, മഹാരാഷ്​ട്ര, പശ്​ചിമബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറയുന്നതും ഇന്ത്യക്ക്​ ആശ്വാസകരമാണ്​. മഹാരാഷ്​ട്രയില്‍ കഴിഞ്ഞ ദിവസം കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്​ അനുഭവപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി പകുതിയോടെ രാജ്യത്തെ കോവിഡ്​ വ്യാപനത്തി​െന്‍റ തീവ്രത കുറയുമെന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്​സിനേഷനില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ്​ വ്യാപനം കുറയുന്നതി​െന്‍റ കാരണങ്ങളിലൊന്നായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്​​.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad