Header Ads

  • Breaking News

    അദ്ധ്യാപികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പ്രതിയെ 20 വർഷത്തിന് ശേഷം ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.


    കണ്ണൂർ: കളവ് കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യേരി പനങ്ങാട്ടൂർ തൊടി വളപ്പിൽ ടിവി സജീവനെ (44) യാണ് ധർമ്മടം പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ പിലാത്തറക്കടുത്ത് വെച്ചാണ് ധർമ്മടം പോലീസ് ഇയാളെ പിടികൂടുന്നത്.
    1999 ൽ ധർമ്മടം ഒഴയിൽ ഭാഗം എന്ന സ്ഥലത്ത് വെച്ച് റോഡിൽ വെച്ച് അദ്ധ്യാപികയുടെ നാലര പവൻ സ്വർണ്ണാഭരണങ്ങൾ കളവ് ചെയ്ത കേസിൽ തലശേരി എസിജെഎം കോടതി പ്രതിയെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ കോടതി വിധിക്കു ശേഷം പ്രതി മുങ്ങി ഒളിവിൽ പല സ്ഥലത്തും മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ധർമ്മടം ഇൻസ്‌പെക്ടർ ടി.പി സുമേഷിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ധർമ്മടം എസ്.ഐ കെ. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പല സ്റ്റേഷനുകളിലും കളവു കേസുകൾ ഉണ്ട്. ഏറണാകുളം രാമമംഗലം സ്റ്റേഷനിലെ കളവ് കേസിലെ പിടികിട്ടാപുള്ളിയാണ് ഇയാളെന്ന് ധർമ്മടം ഇൻസ്‌പെക്ടർ ടി.പി സുമേഷ് 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad