ഗോവയിൽ വാഹനാപകടം: മൂന്ന് മലയാളി യുവാക്കൾ മരിച്ചു

പനജി: ഗോവയിൽ കായംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്‌ണു(27), കണ്ണൻ(24), നിതിന്‍ ദാസ്(24) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ആറാട്ടുപുഴ സ്വദേശികളാണ്. വിഷ്‌ണുവും കണ്ണനും സഹോദരങ്ങളാണ്.
വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു അപകടം നടന്നത്. അപകട സമയം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ ദാസിനെ കാണാനായി ഗോവയിലെത്തിയതായിരുന്നു ഇവർ. വാടകയ്ക്ക് എടുത്ത കാറുമായി പുലർച്ചെ യാത്രചെയ്യവെ ദേശീയപാത 66ബിയിൽ സുവാരി ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ليست هناك تعليقات
إرسال تعليق