താവം മേൽപ്പാലം അറ്റകുറ്റപ്പണി പൂർത്തിയായി ; ജനുവരി 13ന് തുറന്നുകൊടുക്കും
താവം റെയിൽവെ മേൽപ്പാലം അറ്റകുറ്റ പ്രവൃത്തി പൂർത്തിയായി. പാലത്തിന്റെ തകരാറിലായ എക്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കുകയും കോൺക്രീറ്റ് പ്രവൃത്തി പൂർത്തികരിക്കുകയും ചെയ്തു. 14 ദിവസം ക്യൂറിംഗ് സമയം കഴിഞ്ഞ് ജനുവരി 13ന് തുറന്ന് കൊടുക്കാൻ സാധിക്കുമെന്ന് എം.എൽ.എ ശ്രീ.എം.വിജിൻ വിലയിരുത്തി. പത്മജാ ഗ്രൂപ്പ് ആണ് പ്രവൃത്തി നടത്തിയത്.
ഡിസംബർ 20 നാണ് അറ്റകുറ്റ പണിക്കായി പഴയങ്ങാടി - പാപ്പിനിശ്ശേരി മേൽപാലങ്ങൾ ഒരു മാസത്തേക്ക് അടച്ചിട്ടത്.
ليست هناك تعليقات
إرسال تعليق