ഇടുക്കി അണക്കെട്ട് തുറന്നു, മൂന്നുമാസത്തിനിടെ ഡാം തുറക്കുന്നത് നാലാംതവണ
തൊടുപുഴ:ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു.മൂന്നാം നമ്പർ ഷട്ടർ ഉയർത്തി. ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ 40 സെൻറീമീറ്റർ ആണ് ഉയർത്തിയത്. 40 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. മൂന്നുമാസത്തിനിടെ ഡാം തുറക്കുന്നത് ഇത് നാലാം തവണയാണ്. പെരിയാർ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം.
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ തുറന്ന 9 ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഷട്ടറുകൾ 120 സെന്റിമീറ്റർ വീതമായിരുന്നു ഉയർത്തിയത്. മുല്ലപ്പെരിയാർ ഡാമിൽനിന്ന് വൻ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാൻ തുടങ്ങിയതോടെ വള്ളക്കടവിൽ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
ليست هناك تعليقات
إرسال تعليق