Header Ads

  • Breaking News

    യുവാവിനെ അക്രമിച്ച രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്



    പയ്യന്നൂര്‍: ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ കുത്തിയ രണ്ടു പേർക്കെതിരെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.തായിനേരിയിലെവട്ടക്കൊവ്വൽ സീരാജിന്റെ(36)പരാതിയിലാണ് രാമന്തളി യി ലെഅനീഷിനും ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന യുവാവിനുമെതിരെ പോലീസ് കേസെടുത്തത്.ക്രിസ്തുമസ് തലേന്ന് വൈകുന്നേരം 6.30 മണിയോടെ കേളോത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അക്രമം .ബൈക്കില്‍ പോവുകയായിരുന്ന സീരാജിനെ മറ്റൊരു ബൈക്കിലെത്തിയ പ്രതികള്‍വാക്തർക്കത്തിനിടെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന പരാതിയിലാണ് കേസ്.പരിക്കേറ്റ ഇയാൾ പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad