Header Ads

  • Breaking News

    ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

     


    കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്.


    രണ്ടു തവണ വാക്സിനെടുത്ത ഗാംഗുലിക്ക് തുടര്‍ച്ചയായ യാത്രകള്‍ക്കിടെയാണ് കൊവിഡ് പിടിപെട്ടതെന്ന് കരുതപ്പെടുന്നു. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്.


    നാല്‍പ്പത്തിയൊമ്പതുകാരനായ ഗാംഗുലിയെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വര്‍ഷാദ്യം രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad