ലോറിയിടിച്ച് കാർ കുളത്തിലേക്ക് മറിഞ്ഞു
പയ്യന്നൂര്‍: മകളെ ട്യുഷന് കൊണ്ടു പോകുകയായിരുന്ന പ്രവാസി സഞ്ചരിച്ച കാർ ലോറിയിടിച്ച് തെറിപ്പിച്ചു. നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ഗൃഹനാഥന് പരിക്കേറ്റു. .റഷ്യയിൽ കമ്പനിയിൽ ജോലിചെയ്യുന്ന കരിവെള്ളൂര്‍ ആണൂർ വളവിന് സമീപം താമസിക്കുന്ന പൊന്മണി ഹൗസില്‍ കുതിരുമ്മൽ വിനോദി(49)നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴ് മണിയോടെ ദേശീയ പാതയിൽ വെള്ളൂർ രാമൻകുളത്തായിരുന്നു അപകടം. പരിക്കേറ്റ വിനോദിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ സെന്റമേരീസ് സ്‌കൂളില്‍ പത്താം ക്ലാസിൽപഠിക്കുന്ന മകൾ ദിയ (15) യെ വീട്ടിൽ നിന്നുംപയ്യന്നൂരിലെ ട്യൂഷന്‍ സെൻ്ററിലേക്ക് കൂട്ടി വരുന്നതിനിടെയാണ് അപകടം. അമിതവേഗതയില്‍വന്ന ലോറി ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച കെ.എൽ. 59 ക്യു.2000 നമ്പർ ഡബ്ല്യു ആർബികാറിന്റെ പിന്നിലിടിച്ചതോടെ കാറിന്റെ നിയന്ത്രണം വിട്ട കാർ കുളത്തിനരികിലെ മതിൽ തകർത്ത് കുളത്തിലേക്ക് തെന്നി വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന വിനോദിൻ്റെമകള്‍ ദിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു അപകടത്തെ തുടർന്ന് ലോറി നിര്‍ത്താതെ പോയി. കുളത്തിലേക്ക് മറിഞ്ഞകാര്‍ വെള്ളത്തിൽ വീഴാതെ പടവുകളിൽ നിന്നത് കാരണം ദുരന്ത മൊഴിവായി.കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.
ليست هناك تعليقات
إرسال تعليق