അച്ഛനോടിച്ച കാറിനടയില്‍പെട്ട് രണ്ടുവയസ്സുകാരൻ മരിച്ചു

മാനന്തവാടി: അച്ഛന്‍ ഓടിച്ച കാറില്‍ നിന്ന് അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകന്‍ സ്വാതിക് ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കാര്‍ തിരിക്കുന്നതിനിടെയാണ് കുട്ടി പുറത്തേക്ക് വീണത്. ഡോര്‍ തുറന്ന് വീഴുകയായിരുന്നു. മറ്റൊരു മകന്‍ സാരംഗിന് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു.
എന്നാൽ സ്വാതിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
ليست هناك تعليقات
إرسال تعليق