Header Ads

  • Breaking News

    ഒമിക്രോണ്‍ വ്യാപനത്തില്‍ ആശങ്ക വേണ്ട, സ്‌കൂള്‍ പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി



    തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കേരളത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു.
    ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
    സംസ്ഥാനത്ത് 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇന്ത്യയിലാകെ 961 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad