അയല്‍വാസിയുടെ വെടിയേറ്റ പൂച്ച ചത്തു
കോട്ടയം: വൈക്കം തലയാഴത്ത് അയല്‍വാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു. തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയെയാണ് അയല്‍വാസി വെടിവെച്ച് വീഴ്ത്തിയത്.വെടിവെപ്പില്‍ പൂച്ചയുടെ കരളിന് മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അയല്‍വാസിയായ രാഹുല്‍ നിവാസില്‍ രമേശനാണ് എയര്‍ഗണ്‍ ഉപയോഗിച്ച് പൂച്ചയെ വെടിവെച്ചത്. തന്റെ വീട്ടിലെ പ്രാവുകളെ പിടിക്കാന്‍ എത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ഞായറാഴ്ച വൈകീട്ടാണ് രമേശന്‍ പൂച്ചയെ വെടിവെച്ചത്.
ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്ബോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പിന്നെ നോക്കുമ്ബോള്‍ പൂച്ച കിടക്കുന്നതുമാണ് കണ്ടതെന്ന് രാജന്റെ വീട്ടുകാര്‍ പറഞ്ഞു. ഈ സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു. കോട്ടയം വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച പൂച്ചയ്ക്ക് പരിശോധനയില്‍ വെടിയേറ്റതായി കണ്ടെത്തിയിരുന്നു.
ليست هناك تعليقات
إرسال تعليق