20 കുപ്പി വിദേശമദ്യവുമായി യുവാവ് ആലക്കോട് എക്സൈസ് പിടിയിൽ
ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള സ്ട്രെക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ആലക്കോട് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ അഹമ്മദ് കെ യും സംഘവും ചേർന്ന് തിരച്ചിൽ നടത്തവേ ആലക്കോട് കൊട്ടയാട് കവലയിൽ നിന്ന് 20 കുപ്പി വിദേശമദ്യവുമായി പൂവത്തെ പ്രധാന മദ്യവിൽപനക്കാരനായ കാഞ്ഞിരങ്ങാട് കുന്മായചൂള താമസിക്കുന്ന കുഴിഞ്ഞുള്ളിയിൽ വീട്ടിൽ റോബി തോമസ് (42)നെ അറസ്റ്റ് ചെയ്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുരളീദാസ് കെ.ജി പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജേഷ് ടി.ആർ, സി.ഇ. ഒ മാരായ പെൻസ് , ഷിബു സി.കെ, എന്നിവർ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق