Header Ads

  • Breaking News

    200 ലിറ്റർ വാഷ് പിടികൂടി യുവാവിനെതിരെ കേസ്

    പയ്യന്നൂർ: വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് പിടികൂടി പ്രതി ഓടി രക്ഷപ്പെട്ടു.തിരുമേനിയിൽ വനാതിർത്തിയോട് ചേർന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രനും സംഘവും പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട തിരുമേനിയിലെ പി.പ്രജിത്തിനെ (34)തിരെ അബ്കാരി കേസെടുത്തു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ടി.ഖാലിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു, സജിൻ, സൂരജ് എന്നിവരും ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad