Header Ads

  • Breaking News

    പറശ്ശിനിക്കടവ്‌ കുടുംബാരോഗ്യ കേന്ദ്രം നാടിന്‌ സമർപ്പിച്ചു

     


    പറശ്ശിനിക്കടവ്‌ കുടുംബാരോഗ്യ കേന്ദ്രം  മന്ത്രി എം വി ഗോവിന്ദൻ നാടിന്‌ സമർപ്പിച്ചു.  ആശുപത്രിയിൽ കിടത്തിച്ചികിത്സ  ഉൾപ്പെടെയുള്ളവ ഉടൻ നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.  ആരോഗ്യരംഗത്ത്‌ മാതൃകയാവുന്ന പ്രവർത്തനങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടെ പരിശ്രമിച്ചാണ്‌ നാടിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്‌. 20 ലക്ഷം പേർക്ക്‌ കെ ഡസ്‌കിലൂടെ തൊഴിൽ നൽകുന്ന പ്രവർത്തനങ്ങൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. 

    ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്‌ക്ക്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ കെ വി പ്രേമരാജൻ, കെ പി മുഹമ്മദ്‌ കുഞ്ഞി, എം ആമിന, കെ പി ഉണ്ണികൃഷ്‌ണൻ,  ഓമന മുരളീധരൻ, കൗൺസിലർ യു രമ, ഡോ. പി കെ അനീഷ്‌കുമാർ, മുൻ ചെയർമാൻ പി കെ ശ്യാമള, വത്സൻ കടമ്പേരി, ടി നാരായണൻ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ്‌ ചെയർമാൻ വി സതീദേവി സ്വാഗതവും ഡോ. വിധുൻ വിനോദ്‌ നന്ദിയും പറഞ്ഞു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad