Header Ads

  • Breaking News

    ക്ഷേത്രത്തിലെത്തി തൊഴുത് വണങ്ങി ഭണ്ഡാരപ്പെട്ടി മോഷ്ടിച്ചു; കള്ളന്റെ വീഡിയോ വൈറലാവുന്നു

     


    ക്ഷേത്രത്തിലെത്തെ ഭണ്ഡാരപ്പെട്ടി മോഷ്ടിക്കുന്നതിന് മുമ്പ് വി​ഗ്രഹത്തിൽ തൊഴുത് വണങ്ങുന്ന മോഷ്ടാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഖൊപത് എന്ന സ്ഥലത്തെ ഒരു ഹനുമാൻ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളനാണ് വി​ഗ്രഹത്തെ തൊട്ടുവണങ്ങിയ ശേഷം പണപ്പെട്ടിയുമായി കടന്നു കളഞ്ഞത്.

    നവംബര്‍ 9ന് രാത്രിയാണ് സംഭവം. ക്ഷേത്രഭാരവാഹികളുടെ പരാതിയെ തുടർന്ന് പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് മുൻപ് കള്ളന്‍ പ്രാര്‍ത്ഥിക്കുന്ന രംഗം കണ്ടത്. ശനിയാഴ്ച നൗപദ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മോഷണം പോയ പണം കണ്ടെടുക്കുകയും ചെയ്തു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad