Header Ads

  • Breaking News

    തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ റാഗിങ് ; നാല് പേർ കസ്റ്റഡിയിൽ

     


    തളിപ്പറമ്പ്: 

    സര്‍സയ്യിദ് കോളേജില്‍ റാഗിങ്ങ്, നാല് വിദ്യാര്‍ത്ഥികള്‍ രിമാൻഡിൽ .ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.


    പയ്യന്നൂരിലെ മുഹമ്മദ് നിദാന്‍(18), തളിപ്പറമ്പ് ഫാറൂഖ്‌നഗറിലെ മുഹമ്മദ് ആഷിഖ്(19), കണ്ണൂര്‍ കസാനക്കോട്ടയിലെ മുഹമ്മദ് സീഷന്‍(19), തലശേരി പെരിങ്ങത്തൂരിലെ റിസ്‌നാന്‍ റഫീക്ക്(19) എന്നിവരെയാണ് അറസറ്റ് ചെയ്തത്.സംഭവത്തിൽ പെൺകുട്ടികളടക്കമുള്ള 12 പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുള്ളത്.


    ഇക്കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ശുചിമുറിയിൽ വച്ച് ഷഹ സാദിനെ സീനിയർ വിദ്യാർത്ഥികൾ തല്ലിച്ചതയ്ക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ കൈകൾക്കം തലയിലും പരിക്കേറ്റിട്ടുണ്ട് തന്നെ 12 സീനിയർ വിദ്യാർത്ഥികളാണ് റാഗ് ചെയ്തതെന്ന് ഷഹസാദിന്റെ  മൊഴി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad