കണ്ണൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കണ്ണൂർ:
പാടിയോട്ടുചാലിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉമ്മിണിയാനത്ത് ചന്ദ്രമതി, മകൻ പ്രത്യൂഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പുരോഗിയായ ചന്ദ്രമതിയെ കട്ടിലിൽകിടക്കുന്ന നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.
അമ്മ മരിച്ചതിന്റെ മനോവിഷമത്തിൽ പ്രത്യൂഷ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുരോഗിയായ ചന്ദ്രമതിയെ പരിചരിച്ചിരുന്നത് മകനായിരുന്നു. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق