Header Ads

  • Breaking News

    സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന



    ജില്ലയില്‍ തിങ്കള്‍ (04/10/21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രത്തില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ധര്‍മ്മടം ബേസിക് യു പി സ്‌കൂള്‍ മീത്തലെ പീടിക ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയും ഉമ്മറപ്പൊയില്‍ ഡിസിസി, ചുഴലി വയോജന വിശ്രമ കേന്ദ്രം, ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം, ചെറുകുന്നു തറ (അംബേദ്കര്‍ ഹാള്‍ പുഞ്ചവയല്‍), എരട്ടക്കുളങ്ങര ജനകീയ മന്ദിരം ചിറ്റാരിപ്പറമ്പ്, തില്ലങ്കേരി ഗവ. യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad