Header Ads

  • Breaking News

    കുമ്പളയില്‍ അഞ്ചുപേര്‍ക്ക്യുവാവിന്റെ കുത്തേറ്റു


    കാസർകോട് :കുമ്പളയില്‍ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ചുപേരെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം. ബംബ്രാണയിലെ കിരണ്‍ (29), കാസര്‍കോട് മായിപ്പാടി, കുതരപ്പാടി സ്വദേശികളായ ഗുരുരാജ് (23), നവീന്‍ (22), ധീരജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. എല്ലാവരെയും മംഗളുരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കിരണ്‍, ചരണ്‍, ഗുരുരാജ് എന്നിവരുടെ നില ഗരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് പൊസൊഡിഗുംബെയില്‍ കോഴിയങ്കം നടന്നിരുന്നു. ഇതിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് രാത്രിയോടെ കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. പ്രമോദ് കുമാര്‍, എസ്‌ഐ വി.കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭ സ്ഥലം സന്ദര്‍ശിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad