Header Ads

  • Breaking News

    "മികവ്" പദ്ധതിയുടെ ഓറിയന്റേഷൻ ക്ലാസ്സ്‌ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ വെച്ച് നടന്നു

    മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിൽ പരിശീലനം നടത്തുന്ന "മികവ്" പദ്ധതിയുടെ ഓറിയന്റേഷൻ ക്ലാസ്സ്‌ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ വെച്ച് നടന്നു. യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
    യോഗത്തിൽ ജില്ല ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.പി. ഹൈദരലി ക്ലാസ്സ്‌ നയിച്ചു.
    യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കമലാക്ഷൻ അധ്യക്ഷതയും അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ പടാച്ചേരി സ്വാഗതവും പറഞ്ഞു.
     ജനപ്രതിനിധികൾ, പയ്യന്നൂർ ബ്ലോക്ക്‌ ജോയിന്റ് ബി.ഡി.ഒ.  പ്രകാശൻ, ജില്ലാ എൻജിനീയർ ആതിര സി.ആർ., ബ്ലോക്ക്‌ എൻജിനീയർ  രാഹുൽ കെ.ആർ.,  വിദഗ്ദ്ധ തൊഴിൽ പരിശീലകർ, പരിശീലനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad