മുണ്ടേരിക്കടവിൽ ബസ് വീട്ടുമതിൽ തകർത്ത് താഴ്ചയിലേക്ക് ചെരിഞ്ഞു
മുണ്ടേരി:
മുണ്ടേരിക്കടവിൽ ബസ് നിയന്ത്രണം വിട്ട് വീട്ടുമതിൽ തകർത്ത് താഴ്ചയിലേക്ക് ചെരിഞ്ഞു.
മുണ്ടേരിയിൽ നിന്നും കണ്ണാടിപ്പറമ്പ വഴി കണ്ണൂരിലേക്ക് പോവേണ്ടിയിരുന്ന ‘എക്സോട്ടിക്’ ബസ്സ് ആണ് ഇന്നു രാവിലെ 6 മണിയോടെ അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന ബൈക്കിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ്സ് തൊട്ടടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചു കയറി ചതുപ്പിൽ നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം തകർന്നു. തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ല.
ليست هناك تعليقات
إرسال تعليق