Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ തിങ്കളാഴ്ച (സപ്തംബര്‍ ആറ്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
    പെരിങ്ങോം താലൂക്കാശുപത്രി, വലക്കായി സാംസ്‌കാരിക നിലയം വാര്‍ഡ് 14 ചെങ്ങളായി, ബോര്‍ഡ് സ്‌കൂള്‍ ചെറുകുന്ന് തറ, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം,
    പുതിയങ്ങാടി ഫിഷറീസ് പ്രാഥമികാരോഗ്യകേന്ദ്രം, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ചെറുവാഞ്ചേരി യു പി സ്‌കൂള്‍ പാട്യം, പനമ്പറ്റ യുപി സ്‌കൂള്‍ മാലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പാലയാട് ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad