അയ്യങ്കുന്ന് പഞ്ചായത്തിലും 40 നഗരസഭാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ കൂടുതലായ നഗരസഭാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ (സപ്തംബർ ആറ് മുതൽ 12 വരെ) പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിൽ മുഴുവനായും 40 നഗരസഭാ വാര്‍ഡുകളിലുമാണ് നിയന്ത്രണം. വാര്‍ഡുകള്‍ ചുവടെ:
ആന്തൂർ 5,9,11,12,13, 21, 22, 23, 27, ഇരിട്ടി 3,8, 12, 26, 28, 30, കൂത്തുപറമ്പ് 7, 8, 13, 23, 25, മട്ടന്നൂർ 3, 6, 22, 24,27,29,33, പാനൂർ 8, 10, പയ്യന്നൂർ 11, 19, 22, ശ്രീകണ്ഠാപുരം 3, 4, 24, തളിപ്പറമ്പ 2, തലശ്ശേരി 4,6,20,36.
ليست هناك تعليقات
إرسال تعليق