കോഴിക്കോട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി
കോഴിക്കോട്:
സിവിൽ സപ്ലൈസ് കോർപറേഷൻ വടകര ഓഫീസിലെ ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. ജൂനിയർ അസിസ്റ്റന്റ് മാക്കൂൽപീടികയിൽ പറമ്പത്ത് കെ.പി.അനിൽകുമാറിനെയാണ് കാണാതായത്.
ഇയാളുടെ കാർ ദേശീയപാതയിൽ നാരായണനഗറിൽ കണ്ടെത്തി. വെള്ളിയാഴ്ച മുതൽ ഇയാളെ കാണാനില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

ليست هناك تعليقات
إرسال تعليق