ബൈക്കുകൾ മോഷ്ടിച്ച് കടന്നു കളയുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ
കാഞ്ഞങ്ങാട് :
പട്ടാപ്പകൽ ബൈക്കുകൾ മോഷ്ടിച്ച് കടന്നു കളയുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് കാഞ്ഞങ്ങാട് പോലീസിന്റെ പിടിയിലായി. മാവുങ്കാലിലെ വർക്ക് ഷോപ്പിൽ നിന്നും ബൈക്കുമായി കടന്നു കളഞ്ഞ കാസറഗോഡ് ചട്ടഞ്ചാൽതെക്കീൽ സ്വദേശി മാങ്ങാടൻ ഹൗസിൽ മുഹമ്മദ് നവാസിനെ (30) യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ.കെ. മധുസൂദനൻ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.വി രതീഷ് , അബ്ദുൾ റഹീം എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പയ്യന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷൻ പരിധികളിൽ നിന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസുകളിലെ പ്രതിയാണ് പിടിയിലായ മുഹമ്മദ് നവാസ്. മാവുങ്കാലിലെ ലോഹിതാക്ഷന്റെവർക്ക് ഷോപ്പിൽ നിന്നാണ് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്. താക്കോൽ എടുക്കാതെ നിർത്തിയിട്ട ബൈക്കുകളാണ് പതിവായി ഇയാൾ മോഷ്ടിക്കുന്നത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു
ليست هناك تعليقات
إرسال تعليق