Header Ads

  • Breaking News

    സ്കൂളുകള്‍ തുറക്കുമോ...? വിദ്യാഭ്യാസമന്ത്രിയുടെ അറിയിപ്പ്

     


    തിരുവനന്തപുരം:

    സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് സൂചന നല്‍കി വിദ്യാഭ്യാസമന്ത്രി. സ്കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രായോഗികത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.


    സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും ആവശ്യമില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് വ്യാപന സ്ഥിതിയിൽ ആശങ്കവേണ്ടെന്നും  മുഖ്യമന്ത്രി വിളിച്ചയോഗത്തിൽ പൊതുജനാരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad