രഹസ്യ കോഡിൽ വാട്സാപ്പ് കൂട്ടായ്മ, മണിക്കൂറിന് 2000 മുതൽ : കേരളത്തിൽ പുരുഷ സെക്സ് സംഘങ്ങൾ സജീവം
തലശേരി:
കേരളത്തിലെ പ്രധാന നഗരങ്ങളിൽ പുരുഷ സെക്സ് മാഫിയ സജീവമാകുന്നതായി റിപ്പോർട്ട്. കുടുംബിനികളെയും പെൺകുട്ടികളെയും വലവീശിപ്പിക്കുന്ന ഈ സംഘത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ യുവാക്കളും ഉണ്ടെന്നാണ് സൂചന. ഒരു മണിക്കൂറിന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയും ഒരു രാത്രിക്കു പതിനായിരം രൂപവരെയും ഈടാക്കുന്നതായും രഹസ്യ കോഡിൽ സെക്സ് മാഫിയയുടെ വാട്സാപ്പ് കൂട്ടായ്മ സജീവമാണെന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
യുവാക്കളുടെ വയസും നിറവും ഉൾപ്പെടെ വിവരിച്ചു സ്ത്രീകളെ വലയിൽ ആക്കുന്ന ഏജന്റുമാരും സജീവമാണ്. വാട്സാപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്തും മാളുകളിൽ വച്ച് നേരിട്ടു കണ്ടും കച്ചവടം ഉറപ്പിക്കാനുള്ള സൗകര്യവും ഇവർക്കിടയിൽ ഉണ്ടെന്നു രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു.
സുന്ദരമായി വസ്ത്രം ധരിച്ച് ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സംഘം കൗതുകത്തിനായി പോലും വിളിക്കുന്ന യുവതികളെ കുടുക്കുകയാണ് ചെയ്യുന്നത്.

ليست هناك تعليقات
إرسال تعليق