Header Ads

  • Breaking News

    നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രം ജ്വല്ലറികൾ പരസ്യത്തിൽ നിന്നും ഒഴിവാക്കണം: അഭ്യര്‍ഥനയുമായി ഗവര്‍ണര്‍

     


    നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രം ജ്വല്ലറികൾ പരസ്യത്തിൽ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ഥനായയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പരസ്യത്തിൽ വധുവിന്റെ ചിത്രത്തിന് പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നിലവിൽ മിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad