ഏഴാം ക്ളാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി:
പന്ത്രണ്ടു വയസുകാരനെ വീട്ടിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുമളി ചക്കുപള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകൻ ശ്യാമാണ് (12) മരിച്ചത്.
കുട്ടിയെ വൈകിട്ടായിട്ടും കാണാതായതോടെ വിട്ടുകാർ നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
വിളിക്കൂ 1056

ليست هناك تعليقات
إرسال تعليق