Header Ads

  • Breaking News

    കണ്ണൂർ കോൺഗ്രസ്സിനെ നയിക്കാൻ മാർട്ടിൻ ജോർജ്ജ്

     


    കണ്ണൂർ 

    കേരളത്തിലെ പതിനാലു ജില്ലകളിലും പുതിയ ഡി.സി.സി പ്രസിണ്ടൻറ് മാരെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കണ്ണൂർ ജില്ലാ കോൺഗ്രസ്സിനെ നയിക്കാൻ അഡ്വ.. മാർട്ടിൻ ജോർജ്ജ് ആണെന്നുള്ള കാര്യത്തിൽ ഏതാണ്ട് ഉറപ്പായി. നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും , കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാനുമാണ് , കോർപ്പറേഷൻ ഒന്നാം ഡിവിഷൻ പള്ളിയാ മൂലയിൽ നിന്ന് വിജയിച്ചാണ് കൗൺസിലി റായത്. 

    യു ഡി .എഫ് നടത്തുന്ന ഏത് പരിപാടിക്കും മുന്നണി പോരാളിയായി പാർട്ടിക്ക് താങ്ങും , തണലുമായി നിന്ന മാർട്ടിന് ജില്ലയിൽ തന്നെ നല്ല സ്വീകാര്യതയാണ് എന്നും കിട്ടിയിറ്റുളളത്. നല്ലൊരു സംഘാടകൻ എന്ന നിലയിൽ എല്ലാവരുടെയും പ്രശംസ ഇതിനകം പിടിച്ച് പറ്റിയ നേതാവുമാണ്. കണ്ണുർ കോർപ്പറേഷനിൽ പുഴാതി സോണിൽ ചെട്ടിപിടികക്കടുത്താണ് താമസം, ഭാര്യ ജാൻസി അലക്സ് വിദേശത്ത് ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നു. മകൻ ജീവൻ മാർട്ടിൻ ജോർജ്ജ് .

    നിലവിലെ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി കെ.പി.സി.സി. ജന സെക്രട്ടറി ആവാൻ സാധ്യതയുണ്ട് , കേരളത്തിലെ തന്നെ നമ്പർ വൺ കോൺഗ്രസ് ഭവനായ കണ്ണൂർ ഡി.സി.സി ഓഫീസ് ഉൽഘാടനം ചെയ്യാനിരിക്കെയാണ് ഈ ഒരു ഭാഗ്യവും മാർട്ടിന് കൈവന്നിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad