ഉദ്‌ഘാടനം ചെയ്ത് 3 മാസം ഇരിട്ടി പുതിയ പാലത്തിലെ ഫുട്‌പാത്തിൽ സ്ഥാപിച്ച ടൈലുകൾ അടർന്ന നിലയിൽ....
ഇരിട്ടി :
കെഎസ്‌ടിപി പദ്ധതിയിൽ നിർമ്മിച്ച ഇരിട്ടി പുതിയ പാലത്തിൽ കാൽനടക്കാർക്കായി ഒരുക്കിയ ഫുട്‌പാത്തിൽ പതിച്ച ടൈലുകൾ ഇളകിയ നിലയിൽ. കഴിഞ്ഞ ഏപ്രിൽ 12 നാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
എന്നാൽ കാൽനടയാത്രക്കാർ മാത്രം ഉപയോഗിക്കുന്ന ഫുട് പാത്തിലെ ടൈലുകൾ ഇളകിമറിയ നിലയിലാണ് ഇപ്പോൾ. ഇതുമൂലം ചെളിവെളം കെട്ടിക്കിടക്കുകയും യാത്രക്കാർ വഴുതി വീണ് അപകടത്തിലാവുന്ന അവസ്ഥയുണ്ട്. ഗുണനിലവാരമില്ലാത്ത ടൈലുകളാണ് പതിച്ചതെന്നും ആക്ഷേപമുണ്ട്.

ليست هناك تعليقات
إرسال تعليق