Breaking NEWS: രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം റിപ്പോർട്ട് ചെയ്തു!
കൊവിഡ് വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 27ന് മരിച്ച സ്ത്രീക്കാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിനും എടുത്ത 63കാരിയാണ് കൊവിഡിന്റെ ഡെൽറ്റ പ്ലസ് ബാധിച്ച് മരിച്ചത്. മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഡെൽറ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയത്.
ليست هناك تعليقات
إرسال تعليق