Header Ads

  • Breaking News

    അയ്റം കാബ്രേര എഫ് സി ഗോവയിൽ


     

    സ്പാനിഷ് സ്ട്രൈക്കർ അയ്റം കാബ്രേരയെ ടീമിലെത്തിച്ച് ഐ എസ് എൽ ക്ലബ്ബ് എഫ് സി ഗോവ.ക്ലബ്ബുമായി ഒരു വർഷകരാറിലാണ് താരം ഒപ്പു വെച്ചത്. 33 കാരനായ കാബ്രേര അവസാനമായി പോളിഷ് ക്ലബ്ബ് വിസ്‌ലാപ്ലോകിനു വേണ്ടിയാണ് ബൂട്ട് കെട്ടിയത്.പോളിഷ് ലീഗിൽ വിവിധ ക്ലബ്ബുകൾക്കായി 60 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.30 ഗോളുകളും 4 അസ്സിസ്റ്റുകളും താരം നേടിയിട്ടുണ്ട്. മുമ്പ് കാഡിസ്‌,വിയ്യാറയൽ ബി,നുമാൻസിയ,കാർഡോബ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായും കാബ്രേര കളിച്ചിട്ടുണ്ട്.സ്പാനിഷ് സെകുണ്ടാ ഡിവിഷനിലെ 106 മത്സരങ്ങൾ ഉൾപ്പടെ ക്ലബ്ബ് ഫുട്ബാളിൽ 344 മത്സരങ്ങളുടെ പരിചയ സമ്പത്ത് താരത്തിനുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad