Header Ads

  • Breaking News

    ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെക്കൊണ്ട് പിഴയടപ്പിച്ച സംഭവത്തിൽ സസ്പെൻഷൻ

     


    തിരുവനന്തപുരം: 

    ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെക്കൊണ്ട് പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശശിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. സിഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടു. പിഴയായി രണ്ടായിരം രൂപ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീത് നല്‍കിയതിനാണ് നടപടി.

    ഇന്നലെ രാവിലെയാണ് സംഭവം. കാറില്‍ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്‍റെ പരാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad